വായന മനുഷ്യമനസിനെ വിമലീകരിക്കുന്നു: കെ .സോമപ്രസാദ് എം പി

KLM-SOMAPRASADMPകൊല്ലം: മനുഷ്യമനസിനെ വിമലീകരിക്കുന്ന അത്ഭുത പ്രക്രിയയാണ് വായനയെന്ന് കെ സോമപ്രസാദ് എം പി പറഞ്ഞു. വായനവാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ ജനവിജ്ഞാന്‍ യാത്രയുടെ ഉദ്ഘാടനം ശാസ്താംകോട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ കൈമാറ്റച്ചടങ്ങാണ് വായനയിലൂടെ സാധ്യമാകുന്നത് .അതൊകൊണ്ടു തന്നെ വായന പുരോഗതിയുടെ താക്കോലാണെന്നും എം പി പറഞ്ഞു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ശങ്കരപിള്ള അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ്പ്രസിഡന്റ് ശിവശങ്കരപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അംഗം ജൂലിയറ്റ് നെല്‍സന്‍, അംഗം കെ ശോഭന, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ നടയ്ക്കല്‍ ശശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്തന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു നന്ദിയും പറഞ്ഞു.

Related posts