തൊടുപുഴ: അന്തര്‍സംസ്ഥാന വാഹന മോഷണ സംഘത്തിലെ കണ്ണിയായ റിട്ട. സിആര്‍പിഎഫ് ജവാന് അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വടക്കേക്കര ശിവശങ്കരപിള്ള(65) യാണ് പിടിയിലായത്. കഴിഞ്ഞ മാസം 20നു കരിങ്കുന്നം കുഴിമറ്റം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക് വാന്‍ മോഷ്ടടിച്ചു കടന്നു കളഞ്ഞ കേസിലെ മൂന്നാമത്തെ പ്രതിയാണ് ഇയാള്‍. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം വാഹനങ്ങള്‍ സംഘം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാഹനമോഷണ സംഘത്തിനു മറിച്ചു വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തമഴ്നാട് കേന്ദ്രമാക്കിയുള്ള വാഹനങ്ങള്‍ മോഷ്ടിച്ചു പൊളിച്ചു വില്‍ക്കുന്ന സംഘത്തിലെ മറ്റു രണ്ടുപേരെ പോലീസ് ഇതിനു മുമ്പ് അറസ്റ്റുചെയ്തിരുന്നു. മോഷണം പോയ പിക്ക് അപ്പ് വാന്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തൊടുപുഴ സിഐ എന്‍.ജി ശ്രീമോന്, കരിങ്കുന്നം എസ്ഐ ക്ലീറ്റസ് കെ ജോസഫ്, അഡീഷണല്‍ എസ്ഐ സി.പി രാജു, തൊടുപുഴ ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് എസ്ഐ ടി.ആര് രാജന്, എഎസ്ഐ അശോകന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ഉണ്ണികൃഷ്ണന്, ഷാനവാസ്, കാളിയാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു ബാലന്, ഉബൈസ്, ഷംസ്, കരിങ്കുന്നം പോലീസിലെ മജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.