പാ​ക് സ്വാ​ത​ന്ത്ര്യ​ദി​നം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ! രണ്ട് കോളജ് വിദ്യാർഥികൾ അ​റ​സ്റ്റി​ൽ

മും​ബൈ: പാ​ക്കി​സ്ഥാ​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ര​ണ്ട് കൗ​മാ​ര​ക്കാ​ർ മും​ബൈ​യി​ൽ‌ അ​റ​സ്റ്റി​ൽ.

കൊ​ളാ​ബ​യി​ൽ​നി​ന്നു​ള്ള 19 വ​യ​സു​കാ​രാ​യ ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ക് പ​താ​ക​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം. യു​വ ബി​സി​ന​സു​കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) ആ​ണു വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ഗൂ​ഡ​ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണു വി​ദ്യാ​ർ‌​ഥി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണം.

151-ാം വ​കു​പ്പു പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ടി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment