ദുബായ്: ലോകട്വന്റി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്്ലി ഒന്നാം സ്ഥാനം നിവനിര്ത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ആര്. അശ്വിന് അഞ്ചാമതുമുണ്ട്. നേരത്തെ ഏഴാമതായിരുന്നു അശ്വിന്. റാങ്കിംഗില്‍ ഏറ്റവും വലിയ ഉയര്‍ച്ചയുണ്ടായത് വിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയ കെ.എല്‍. രാഹുലിനാണ്. 67 സ്ഥാനം ഉയര്‍ന്ന് 31-ാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ 17-ാം സ്ഥാനത്താണ്.
രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് വിന്‍ഡീസും.
വിരാട് കോഹ്ലി ഒന്നാമതുതന്നെ
