തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കൃത്യത വോട്ടറെ ബോധ്യപ്പെടുത്താന്‍ അനുബന്ധമായി ഉപയോഗിക്കുന്ന വോട്ടേഴ്സ് വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) യന്ത്രത്തിന്റെ മോക്ക്പോള്‍ ഇന്നലെ രാവിലെ അയ്യന്തോള്‍ വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുസമീപം ഇലക ്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുളള താത്കാലിക ഗോഡൗണില്‍ നടത്തി.
ജില്ലയില്‍ തൃശൂര്‍ നിയോജക മണഡലത്തില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കുറി വിവിപിഎടി യന്ത്രം ഉപയോഗിക്കുന്നത്. വോട്ടെടുപ്പുപ്രക്രിയയിലെ ഏറ്റ വും പുതിയ പരിഷ്കാരമാണ് വിവിപാറ്റ്എന്നറിയപ്പെടുന്ന ഈ സംവിധാനം.
വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തി പച്ച തെളിയുന്നതും കണ്ടു മടങ്ങേണ്ട. ആര് ക്കാണു വോട്ട് ചെയ്തതെന്നു മെഷീന് പ്രിന്റ് ചെയ്തു കാണിക്കും. പക്ഷേ, ഈ പ്രിന്റ് കാണാന്‍ മാത്രമേ പറ്റൂ, എടുക്കാനാവില്ല. മെ ഷീനുള്ളില് ഏഴു സെക്കന്‍ഡ് കാണിച്ച ശേ ഷം മെഷീന്‍തന്നെ സ്ലിപ് മുറിച്ച് അതിനു ള്ളിലെ പെട്ടിയില്‍ നിക്ഷേപിക്കും. പ്രിന്റില്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം എന്നിവ ഉണ്ടാകും. എന്നാല്‍ വോട്ടറുടെ പേരോ വിശ ദാംശങ്ങളോ ഉണ്ടാവില്ല.
തൃശൂരിലേക്കുവേണ്ട മുഴുവന്‍ മെഷീനു കളും എത്തിച്ചുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പോയി പരിശീലനവും പൂര്‍ത്തി യാക്കി പോലീസ് കാവലില്‍ ഈ മെഷീ നുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കു കയാണിപ്പോള്‍.ബാലറ്റ് യൂണിറ്റിന് സമീപം സൂക്ഷിക്കുന്ന ഈ മെഷീന് തെരഞ്ഞെടുപ്പിനുശേഷം സീല്‍ ചെയ്തു സൂക്ഷിക്കും. വോട്ടിംഗ് സംബന്ധിച്ച് പരാതി ഉണ്ടായാല്‍ ആവശ്യമെങ്കില്‍ ഈസ്ലി പ്പുകള്‍ എണ്ണാം.