വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ റോബര്‍ട്ട് ഫ്രേസറിന്റെ ക്യാമറയില്‍ പതിഞ്ഞ ചില ഫോട്ടോകള്‍ കണ്ടാല്‍ ആര്‍ക്കും ഒരു നിമിഷം വിശ്വസിക്കാന്‍ കഴിയില്ല. രണ്ട് ഉടലും ഒരു തലയുമുള്ള സീബ്ര, രണ്ടു തലയും ഒരു ശരീരവുമുള്ള ജിറാഫ്, തലയേ ഇല്ലാത്ത ഒരു പെന്‍ഗ്വിന്‍. ഇത്തരം അദ്ഭുതജീവികള്‍ അല്ലെങ്കില്‍ വൈകല്യം മൂലം ഇങ്ങനെ വിചിത്രരൂപത്തില്‍ ആയിത്തീര്‍ന്ന ജന്തുക്കള്‍ ഭൂമിയില്‍ ഉണെ്ടന്നേ ആരും കരുതുകയുള്ളൂ. പക്ഷേ, ഇതെല്ലാം തന്റെ ടൈമിംഗ് ആണെന്ന കാര്യം റോബര്‍ട്ട് മറച്ചുവയ്ക്കുന്നില്ല.
രണ്ടു ജിറാഫുകളും സീബ്രകളും ചേര്‍ന്നു നിന്നപ്പോള്‍ സൂത്രത്തില്‍ ക്ലിക്ക് ചെയ്തതാണു ഈ ചിത്രങ്ങള്‍. തലയില്ലാത്ത പെന്‍ഗ്വിന്റെ കാര്യമാണ് പലര്‍ക്കും അതിശയമായി തോന്നാന്‍ ഇടയുള്ളത്. എന്നാല്‍, ഇതും സ്വാഭാവികം തന്നെ. ഡബിള്‍ ജോയിന്റ് കഴുത്തുകളാണ് കിംഗ് പെന്‍ഗ്വിനുകള്‍ക്കുള്ളത്. തൂവല്‍ വൃത്തിയാക്കാനായി സ്വന്തം തല പിറകിലേയ്ക്ക് തിരിക്കാനും ഇവയ്ക്ക് അനായാസം സാധിക്കും. ആ സമയത്തു ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും ഒറ്റനോട്ടത്തില്‍ കൗതുകം ജനിപ്പിക്കാന്‍ ചിത്രങ്ങള്‍ക്കാവുന്നുണ്ട് എന്നതില്‍ അഭിമാനിക്കുകയാണ് ഈ ഫോട്ടോഗ്രാഫര്‍.