തൃശൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എല്ലാ മതവിശ്വാസികളും സുപ്രീം കോടതിവിധിക്ക് എതിരാണെന്ന് തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫസർ എം. മാധവൻകുട്ടി പറഞ്ഞു. ആചാരലംഘനത്തിനെതിരെ പൂരപ്രേമി സംഘം തൃശൂരിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൂരപ്രേമിസംഘം രക്ഷാധികാരി കോരപ്പത്ത് ഗോപിനാഥൻ നായർ അധ്യക്ഷനായി.
തിരുവന്പാടി ദേവസ്വം പ്രസിഡന്റ് എം. ചന്ദ്രശേഖരൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, ഡോ. ടി.എ. സുന്ദർ മേനോൻ, കൗണ്‍സിലർമാരായ കെ. മഹേഷ്, എ. പ്രസാദ്, സി. രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.