കണ്ണൂർ മെഡിക്കൽ കോളജിലെ 100 ലേറെ ജീവനക്കാർക്ക് കോവിഡെന്ന് വ്യാജ പ്രചരണം; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നടപടിക്കൊരുങ്ങി ആശുപത്രി അധികൃതർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​ൽ നൂ​റി​ലേ​റെ പേ​ർ​ക്ക്‌ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത തീ​ർ​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ ​കെ. എം. ​കു​ര്യാ​ക്കോ​സും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്‌ ഡോ ​കെ. സു​ദീ​പും അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ൾ​പ്പെ​ടെ തെ​റ്റാ​യ വാ​ർ​ത്ത ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം ആ​ന്‍റി​ജെ​ൻ ടെ​സ്റ്റ്‌ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ്വ​ന്തം ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച്‌ ഈ ​കോ​വി​ഡ്‌ കാ​ല​ത്തും ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ് എ​ന്ന​തു​കൊ​ണ്ടാ​ണ് പൊ​തു​വി​ൽ മ​റ്റി​ട​ങ്ങ​ളി​ലി​ല്ലാ​ത്ത​വി​ധം ആ​ന്‍റി​ജെ​ൻ ടെ​സ്റ്റ്‌ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്‌.

പ​രി​യാ​ര​ത്ത്‌ കോ​വി​ഡ്‌, കോ​വി​ഡേ​ത​ര രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം നി​ല​വി​ലു​ണ്ട്‌. ഇ​തി​ൽ കോ​വി​ഡേ​ത​ര വി​ഭാ​ഗ​ത്തി​ൽ കോ​വി​ഡ്‌ പോ​സി​റ്റീ​വാ​യ ഒ​രു രോ​ഗി എ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ചെ​യ്ത ടെ​സ്റ്റി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ്‌ പോ​സി​റ്റീ​വാ​യി​ട്ടി​ല്ല.

ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ ആ ​രോ​ഗി​യു​മാ​യി നേ​രി​ട്ടി​ട​പ​ഴ​കി​യ നാ​ലു ഡോ​ക്‌​ട​ർ​മാ​ർ​ക്കും ര​ണ്ടു ന​ഴ്സു​മാ​ർ​ക്കും അ​സു​ഖം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​രു​ടെ സ്ഥി​തി ആ​ശ​ങ്ക​യു​ള്ള​തു​മ​ല്ല.

അ​ക്കാ​ര്യം ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത​യാ​യ​തു​മാ​ണ്. ജീ​വ​ന​ക്കാ​രി​ൽ ഇ​ന്ന​ലെ ആ​ർ​ക്കും പോ​സി​റ്റീ​വാ​യി​ട്ടി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് 110 പേ​ർ​ക്ക്‌ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റ്‌ ന​ട​ത്തി​യ​തു​വ​ച്ച്‌ പ​രി​യാ​ര​ത്ത്‌ നൂ​റി​ലേ​റേ പേ​ർ​ക്ക്‌ കോ​വി​ഡ്‌ പോ​സി​റ്റീ​വെ​ന്നു തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്‌.

ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​നേ ഇ​ത്ത​രം തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ കാ​ര​ണ​മാ​കൂ​വെ​ന്ന​ത്‌ തി​രി​ച്ച​റി​യ​ണം. കോ​വി​ഡ്‌- കോ​വി​ഡേ​ത​ര രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്‌.

മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി റ​ഫ​റ​ൽ കേ​ന്ദ്ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ അ​യ​യ്ക്കാ​വൂ​വെ​ന്ന നി​ർ​ദേ​ശം ജി​ല്ലാ​ക​ള​ക്‌​ട​ർ മു​മ്പാ​കെ വ​ച്ചി​രു​ന്നു.

ഈ ​കോ​വി​ഡ്‌ കാ​ല​ത്ത്‌ അ​നാ​വ​ശ്യ​യാ​ത്ര ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​തി​നും മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ കോ​വി​ഡേ​ത​ര വി​ഭാ​ഗ​ത്തി​ലും അ​ധി​ക​രി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്‌.

ഇ​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു. പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​നും അ​വ​രു​ടെ കു​ടും​ബ​ത്തെ ആ​ശ​ങ്ക​യി​ൽ ത​ള്ളി​വി​ടാ​നു​മാ​യി ഇ​ത്ത​ര​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ മ​ന​സി​ന്‍റെ ഉ​ട​മ​ക​ളാ​യി​രി​ക്ക​ണം.

ഇ​ത്ത​ര​ക്കാ​രു​ടെ ഉ​ദ്ദേ​ശ​ശു​ദ്ധി തി​രി​ച്ച​റി​ഞ്ഞ്‌ സ​മൂ​ഹ​ത്തെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന തെ​റ്റാ​യ പ്ര​ച​ര​ണം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഇ​രു​വ​രും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment