മാഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടാങ്കര്‍ ലോറി ഉടമകളുടെ സമരം കഴിഞ്ഞെങ്കിലും മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ സമരം കാരണം ഇന്ധനക്ഷാമം രൂക്ഷമായിരുന്നു. സാധാരണഗതിയില്‍ ഡിപ്പോകള്‍ അവധിയായാല്‍ രാവിലെ ആറിന് ഫില്ലിംഗ് ആരംഭിക്കുമായിരുന്നു. ഐഒസിയും ടാങ്കര്‍ ലോറി ഉടമകളും ശീതസമരം തുടരുന്നതിനാല്‍ ഇന്നു രാവിലെ ഒന്‍പതരയ്ക്കാണ് ഫില്ലിംഗ് ആരംഭിച്ചത്.
അതുകൊണ്ട് തന്നെ ഉച്ചകഴിഞ്ഞ് മാത്രമെ പമ്പുകളില്‍ ഇന്ധനം എത്തുകയുള്ളു. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റിലയന്‍സ് എന്നീ പമ്പുകളില്‍ പെട്രോള്‍ ഇല്ലാത്ത അവസ്ഥയാണ്. മാഹി ദേശീയപാതയില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടപ്പോള്‍ ഇന്ധനവിതരണം നിര്‍ത്തിവയ്ക്കാന്‍ പമ്പുടമകളോട് പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
ഇതുകാരണം മിക്ക പമ്പുകളിലും തൊഴിലാളികളും വാഹന ഉടമകളും വാക്കേ റ്റം നടന്നു. സംഘര്ഷഭരിതമായപ്പോള് കൂടുതല്‍ പോലീസ് എത്തി ഇന്ധനം നിറയ്ക്കാനെത്തിയവരെ പറഞ്ഞുവിടുകയായിരുന്നു. മാഹി പാലം മുതല്‍ കുഞ്ഞിപ്പള്ളി വരെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടതോടെയാണ് ഇന്ധനവിതരണം ഇടയ്്ക്കിടെ നിര്‍ത്തിവച്ചത്.