രൂപ അല്പം കയറി; ഓഹരികൾ താഴോട്ട്

മും​ബൈ: ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം രൂ​പ അ​ല്പം ക​രു​ത്ത് കാ​ണി​ച്ചു. എ​ന്നാ​ൽ, ഓ​ഹ​രി​ക​ൾ വീ​ണ്ടും താ​ഴോ​ട്ടു​പോ​യി. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​നി​ര​ക്കി​ൽ രൂ​പ മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ഡോ​ള​ർ​വി​ല ഇ​ന്ന​ലെ 61 പൈ​സ കു​റ​ഞ്ഞ് 72.37 രൂ​പ​യാ​യി.

ചൊ​വ്വാ​ഴ്ച 72.98 രൂ​പ​യി​ലാ​യി​രു​ന്നു ക്ലോ​സിം​ഗ്. ഇ​ന്ന​ലെ രാ​വി​ലെ രൂ​പ ന​ല്ല നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും ഇ​ട​യ്ക്കു കു​റേ​നേ​രം താ​ഴോ​ട്ടു​പോ​യി. വ്യാ​പാ​ര​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ലാ​ണു വീ​ണ്ടും നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ക്കാ​നും വി​ദേ​ശ വാ​യ്പ ഉ​ദാ​ര​വ​ത്ക​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ന്ന​ലെ ക​ന്പോ​ള​ത്തി​ൽ ക​ണ്ട​ത്. ഓ​ഹ​രി വി​പ​ണി രാ​വി​ലെ ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ടു താ​ഴോ​ട്ടു​പോ​യി. ബാ​ങ്ക് ഓ​ഹ​രി​ക​ളാ​ണു സൂ​ചി​ക താ​ഴ്ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ച​ത്. 37531 വ​രെ ക​യ​റി​യ സെ​ൻ​സെ​ക്സ് 37063 വ​രെ താ​ണു. ഈ ​വ​ലി​യ ചാ​ഞ്ചാ​ട്ടം വി​പ​ണി​ക്കു ദി​ശാ​ബോ​ധം ആ​യി​ട്ടി​ല്ലെ​ന്നാ​ണു കാ​ണി​ക്കു​ന്ന​ത്.

സെ​ൻ​സെ​ക്സ് 169.45 പോ​യി​ന്‍റ് താ​ണ് 37,121.22-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 44.55 പോ​യി​ന്‍റ് താ​ണ്. 11,234.35-ൽ ​അ​വ​സാ​നി​ച്ചു. സെ​ൻ​സെ​ക്സ് മൂ​ന്നു ദി​വ​സം കൊ​ണ്ട് 969 പോ​യി​ന്‍റ് താ​ണി​ട്ടു​ണ്ട്. മു​ഹ​റം പ്ര​മാ​ണി​ച്ചു വി​പ​ണി​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്.

Related posts