തിരുവനന്തപുരം: സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളിയാഴ്ച തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം.
പരിധിവിട്ട നിലപാടാണ് കേന്ദ്രവും റിസര്‍വ് ബാങ്കും സഹകരണ മേഖലയ്ക്കെതിരേ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ല. നമ്മുടെ സഹകരണമേഖല തകരുക എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ സാമ്പത്തികനില തകരുന്നു എന്ന് തന്നെയാണ് അര്‍ഥം. സഹകരണ മേഖലയെ തകര്‍ക്കുവാനുള്ള നീക്കത്തെ അതിശക്തമായി എതിര്‍ക്കണമെന്ന പൊതു അഭിപ്രായമാണ് നിലനില്‍ക്കുന്നത്. കേരളത്തിന്റെ ഈ പൊതുവികാരമാണ് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.