തേഞ്ഞിപ്പലം: ജില്ലയിലെ ടൗണുകളിലെ സീബ്രാലൈനിലും യാത്രക്കാര്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാ നമായ സീബ്രാലൈനിലൂടെ യാത്രക്കാര്‍ കടന്നുപോകുമ്പോഴും പല നഗരങ്ങളിലും വാഹനങ്ങള്‍ മുന്നോട്ടുപോകുന്നത് നിത്യക്കാഴ്ചയാണ്.
ഇതിനാല്‍ ഏറെ ഭയപ്പെട്ടാണ് യാത്രക്കാരില്‍ മിക്കവരും നഗരത്തില്‍ റോഡ് മുറിച്ചുകടക്കുന്നത്. നഗരത്തിലെ പലയിടത്തുമുള്ള സീബ്രാലൈനുകള്‍ പലതും മാഞ്ഞുപോയിട്ടുമുണ്ട്. കാല്‍നട യാത്രക്കാര്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണമെന്നാണ് നിയമം. സീബ്രാലൈനില്‍ വച്ച് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹന ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും നിയമമുണ്ട്. എന്നാലിതൊന്നും കണക്കിലെ ടുക്കാതെയാണ് വാഹന ങ്ങളുടെ ചീറിപ്പാച്ചില്‍.
ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമു ള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇതു തന്നെയാണ് അവസ്ഥ. പല ജംഗ്ഷനുകളിലും വേണ്ടത്ര ട്രാഫിക് പൊലിസി നെയും ഹോം ഗാര്‍ഡുമാരെയും നിയമിക്കാത്തതും നിയമലംഘനം നടത്തുന്ന വാഹനഡ്രൈവര്‍മാര്‍ക്ക് തുണയാകുന്നു.