വൈക്കം: സ്കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ചൂഷണംചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പൂവാലന്മാര്ക്കെതിരെയും വിദ്യാര്‍ഥിനികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് നടപടി ശക്തമാക് കുന്നു. അടുത്തകാലത്ത് സ്കൂള്‍ വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതോടെയാണ് ഇക്കാര്യ ത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് എസ്ഐ എം. സാഹില്‍ അറിയിച്ചു.
സ്കൂള്‍ പരിസരങ്ങളിലും ബസ് സ്റ്റോപ്പുകള്‍ ഇടവഴികള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥിനികളെ നിരന്തരം കണ്ട് അടുപ്പത്തിലാക്കിയാണ് വിദ്യാര്‍ഥിനികളെ വഴിതെറ്റിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ പട്രോളിംഗിനിടെ സ്കൂള്‍ പരിസരങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളില്‍നിന്നും യുവാക്കള്ക്കൊക്കം വിദ്യാര്‍ഥിനികളെ പോലീസ് കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കൊപ്പം 20നും 27നും ഇടയില്‍ പ്രായമുള്ള യുവാക്കളെവരെ പോലീസ പിടികൂടി.
വൈക്കത്തെ ഒരു ഉള്‍പ്രദേശത്ത് പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി ഏതാനും മാസങ്ങള്‍ മുമ്പ് ജീവനൊടുക്കിയ സംഭവത്തില്‍, വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ദുരുപയോഗം ചെയ്തതിന് യുവാവിനെതിരേ കേസെടുത്തിരുന്നു. മകളെ ശല്യംചെയ്യുന്നതു സംബന്ധിച്ചും പ്രണയം നടിച്ച് വശത്താക്കുന്നതിന്റെ പേരിലും കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ യുവാക്കളുടെ പേരില്‍ പരാതിയുമായി എത്തുന്നത് ദിനംപ്രതി വര്‍ധിക്കുന്നതുകൂടി പരിഗണിച്ചാണ് കര്‍ശന നടപടിയെന്ന് എസ്ഐ പറഞ്ഞു.