സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പോലീസ് പിടിയില്‍

pkd-arrestപാലക്കാട്: ജാമ്യത്തിലിറങ്ങി മുങ്ങിയ സ്പിരിറ്റ് കേസ്സിലെ പ്രതി  പിടിയില്‍. ചാലക്കുടി കൂടപ്പുഴ, പുത്തന്‍പുരയ്ക്കല്‍ പീറ്ററിന്റെ മകന്‍ പ്രിന്‍സിനെ ആണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ്  ചെയ്തത്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളിലെ പ്രതിയായ പ്രിന്‍സ് 2009ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.

തുടര്‍ന്ന് വിദേശത്തും പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ടൗണ്‍ സൗത്ത് എസ് ഐ സുജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് സി പി ഒ റഷീദലി, സി. പി ഒ ജിനപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ചാലക്കുടി സി.ഐയുടെയും ക്രൈം സ്ക്വാഡിലെ സി പി ഒ ഷെറിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts