പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പൂയപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു .കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ് .ശശികുമാര്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു .ഭരണ വിഭാഗം ഡി .വൈ .എസ് പി യും എസ്.പി .സി നോഡല്‍ ഓഫീസറുമായ കെ.എല്‍.ജോണ്‍കുട്ടി കേഡറ്റുകള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു .ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗിരിജകുമാരി.ടി. എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി .ജോണ്‍ ,പിടിഎ പ്രസിഡന്റ് എം.ബി .പ്രകാശ് ,വാര്‍ഡ് മെമ്പര്‍ രാജു ചാവടി ,വിജയകുമാര്‍ ,ഒ രതീശന് , ഡാനിയേല്‍ ,രഞ്ജിത് കുമാര്‍ ,സുജാത, സനല്‍,ബിജു , ഗിരിജ,റാണി എന്നിവര്‍ പ്രശംസിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
