സ്വകാര്യസ്വത്തുപോലെ സര്‍ക്കാര്‍ ഓഫീസുകള്‍; നടവഴിയും തടഞ്ഞ് നഗരസഭ

alp-nagarasabhaപന്തളം: ജീവനക്കാരുടെ സ്വകാര്യസ്വത്ത് പോലെ പന്തളത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറിയെന്ന് ആക്ഷേപം. ഗേറ്റുകള്‍ പാതിതുറന്നും നടവഴി അടച്ചുമൊക്കെ പൊതുജനങ്ങളെ വലയ്ക്കുന്നതില്‍ എല്ലാ വകുപ്പുകളും മത്സരിക്കുകയാണെന്നാണ് ആക്ഷേപം. നഗരമധ്യത്തിലാണ് നഗരസഭാ ഓഫീസ്. ഏതാനും വര്‍ഷം മുമ്പ് നടത്തിയ നവീകരണ പദ്ധതിയില്‍ മുമ്പിലെ കോമ്പൗണ്ട് വാളിനു മധ്യത്തില്‍ പൊതുജനങ്ങള്‍ക്ക് നടന്നു കയറാനുള്ള വാതിലും ഗേറ്റും സ്ഥാപിച്ചിരുന്നു.

ഇത് അന്ന് മുതല്‍ കയറിട്ട് കെട്ടി വഴി തടഞ്ഞിരിക്കുകയാണ്. തൊട്ട് ചേര്‍ന്ന ട്രഷറി ഓഫീസിനു വശത്തെ അങ്കണത്തില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പിന്നിലെ അങ്കണത്തിലെ ഷെഡ് ട്രഷറി ഓഫീസറുടെ കാര്‍ കയ്യടക്കിയിരിക്കുകയാണ്. വിസ്തൃതമായ മുറ്റത്ത് മറ്റൊരാള്‍ക്കും പ്രവേശനമില്ല. പൂട്ടിയിട്ട ഗേറ്റില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സമീപമുള്ള കെഎസ്ഇബി ഓഫീസിലും സ്ഥിതി ഇതു തന്നെ. ഒരാള്‍ക്ക് നടന്നു കയറാവുന്ന വിധത്തില്‍ ഗേറ്റ് പാതിയെ തുറന്നിടൂ.

ജീവനക്കാരുടെ വാഹനങ്ങള്‍ എത്തുമ്പോള്‍ മാത്രമാണ് ഗേറ്റ് പൂര്‍ണമായും തുറക്കുക. ഗതാഗതക്കുരുക്കില്‍ വലയുന്ന പന്തളം നഗരഹൃദയത്തിലെ സര്‍ക്കാര്‍ ഓഫീസുകളാണ് പൊതുജനത്തെ അകറ്റി നിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്നാണ് ആരോപണം.

Related posts