കഴിഞ്ഞ ആഴ്ച റിലീസായ ഭാവന, മിയ, വിനയ്ഫോര്‍ട്ട് സഞ്ജു ശ്രീറാം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഹലോ നമസ്തേ എന്നചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.
മിയ,സന്താനം,ജയ് എന്നിവരാണ് തമിഴില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജയന് കെ നായരാണ് ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്തത്. കെഎപിഎസി ലളിത, അജു വര്‍ഗീസ്, മുകേഷ്, പി ബാലചന്ദ്രന്, മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫ്രെഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ഫ്രീമു വര്‍ഗീസാണ് ചിത്രം നിര്‍മിച്ചത്.