2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ഒ​റ്റ​യ്ക്കു വേ​ദി​യൊ​രു​ക്കും

ന്യൂ​ഡ​ൽ​ഹി: 2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കും. ഇ​ന്ത്യ ഒ​റ്റ​യ്ക്ക് ആ​തി​ഥേ​യ​രാ​കു​ന്ന ആ​ദ്യ ഏ​ക​ദി​ന ലോ​ക​ക​പ്പാ​ണി​ത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ബി​സി​സി​ഐ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നേ​ര​ത്തെ ഇ​ന്ത്യ ലോ​ക​ക​പ്പി​നു വേ​ദി​യാ​യി​രു​ന്നെ​ങ്കി​ലും അ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു. മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ 2021 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കും ഇ​ന്ത്യ വേ​ദി​യാ​കു​മെ​ന്നു ബി​സി​സി​ഐ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റി​നും ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളും. 2019-20 കാ​ല​യ​ള​വി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന് ടെ​സ്റ്റ് പ​ദ​വി ല​ഭി​ച്ച​ത്. ടെ​സ്റ്റ് പ​ദ​വി​യു​ള്ള പ​തി​നൊ​ന്നാ​മ​ത്തെ​യും പ​ന്ത്ര​ണ്ടാ​മ​ത്തെ​യും അം​ഗ​ങ്ങ​ളാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​യും അ​യ​ർ​ല​ൻ​ഡി​നെ​യും അം​ഗീ​ക​രി​ച്ചി​രു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റ് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ ന​ട​ത്താ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം ച​രി​ത്ര​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തി​നാ​ൽ ന​മ്മ​ൾ വേ​ദി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി​സി​സി​ഐ ആ​ക്ട്ിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി അ​റി​യി​ച്ചു.

Related posts