പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ ചൊ​ല്ലി സം​ഘ​ർ​ഷം; മ​ട്ട​ന്നൂ​രി​ൽ 3 ബൈ​ക്കു​ക​ൾ ത​ക​ർ​ത്തു

മ​ട്ട​ന്നൂ​ർ: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ ചൊ​ല്ലി മ​ട്ട​ന്നൂ​രി​ൽ സം​ഘ​ർ​ഷം. മൂ​ന്ന് ബൈ​ക്കു​ക​ൾ ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​ച്ചു പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ഏ​താ​നും പേ​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞു അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​രം ക​ല്ലേ​റ് ന​ട​ത്തു​ക​യും ഒ​രു ക​ട​യു​ടെ മു​ൻ​ഭാ​ഗ​ത്തു വ​ച്ച സോ​ഡാ കു​പ്പി​ക​ൾ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മൂ​ന്ന് ബൈ​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​രെ ലാ​ത്തി വീ​ശി​യോ​ടി​ച്ചു.

ത​ക​ർ​ന്ന ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts