Set us Home Page

ബെ​​ൻ സ്റ്റോ​​ക്സ് ലോ​​ഡ്സ് ടെ​​സ്റ്റി​​ൽ ഉ​​ണ്ടാ​​കി​​ല്ല

മ​​ദ്യ​​പി​​ച്ച​​ശേ​​ഷം ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ ബ്രി​​സ്റ്റ​​ളി​​ലെ നി​​ശാ​​ക്ല​​ബ്ബി​​ന് പു​​റ​​ത്ത് യു​​വാ​​വി​​നെ കൈ​​യേ​​റ്റം ചെ​​യ്ത കേ​​സി​​ന്‍റെ വി​​സ്താ​​രം ഉ​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ഡ്സ് ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ഓ​​ൾറൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സ് ക​​ളി​​ക്കാ​​നി​​ട​​യി​​ല്ല.

ഓ​​ഗ​​സ്റ്റ് ആ​​റി​​നാ​​ണ് വി​​സ്താ​​രം ആ​​രം​​ഭി​​ക്കു​​ക. വി​​സ്താ​​രം ഏ​​ഴ് ദി​​വ​​സ​​മെ​​ങ്കി​​ലും നീ​​ളുമെ​​ന്ന​​തി​​നാ​​ലാ​​ണ് സ്റ്റോ​​ക്സ് ലോ​​ഡ്സ് ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ ഉ​​ണ്ടാ​​കാ​​നി​​ട​​യി​​ല്ലാ​​ത്ത​​ത്. ലോ​​ഡ്സി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ-​​ഇം​ഗ്ല​​ണ്ട് ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റ് ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക.

നി​​ശാ​​ക്ല​​ബ്ബി​​നു പു​​റ​​ത്തെ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​റ​​സ്റ്റി​​ലാ​​യ സ്റ്റോ​​ക്സി​​നെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലും അ​​തി​​നു​​ശേ​​ഷം ന​​ട​​ന്ന ത്രി​​രാ​​ഷ് ട്ര ​​ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​യി​​ൽ തി​​രി​​ച്ചു​​വി​​ളി​​ച്ചി​​രു​​ന്നു.

ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ലു​​ള്ള സ്റ്റോ​​ക്സ് ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ കോ​​ട​​തി​​മു​​ന്പാ​​കെ മൊ​​ഴി ന​​ല്കി. അ​​ടു​​ത്ത വി​​സ്താ​​ര​​ത്തി​​ൽ നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​ൻ കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS