കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു

santhoshക​ള​മ​ശേ​രി: കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​ത്ത​ന്ന ടി.​കെ.​എ​സ്. മ​ണി (ക്യാ​പ്റ്റ​ൻ മ​ണി-77) അ​ന്ത​രി​ച്ചു. ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17നു ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ: മ​ക്ക​ൾ: ആ​ന​ന്ദ്, ജ്യോ​തി, ഗീ​ത, അ​രു​ണ്‍.

1973ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ന​ട​ന്ന ഫൈ​ന​ലി​ലാ​ണു മ​ണി കേ​ര​ള​ത്തി​നു ഹാ​ട്രി​ക് ഗോ​ൾ നേ​ടി ക​ന്നി​ക്കി​രീ​ടം സ​മ്മാ​നി​ച്ച​ത്. 2-2 എ​ന്ന സ്കോ​റി​ൽ നി​ൽ​ക്കേ മ​ണി നേ​ടി​യ അ​വ​സാ​ന ഗോ​ളാ​ണു കേ​ര​ള​ത്തി​നു തു​ണ​യാ​യ​ത്. അ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​നാ​ണ് മ​ണി​യെ ക്യാ​പ്റ്റ​ൻ മ​ണി​യെ​ന്നു സം​ബോ​ധ​ന ചെ​യ്ത​ത്.

വി​ക്ട​ർ മ​ഞ്ഞി​ല, സി.​സി. ജേ​ക്ക​ബ്, ചേ​ക്കു, സേ​തു​മാ​ധ​വ​ൻ, സേ​വ്യ​ർ​പ​യ​സ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണു മ​ണി കി​രീ​ട നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ജിം​ഖാ​ന ക​ണ്ണൂ​രി​നു​വേ​ണ്ടി​യാ​ണ് മ​ണി ആ​ദ്യ​മാ​യി ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. പി​ന്നീ​ട് ഏ​റെ​ക്കാ​ലം ഫാ​ക്ട് ഫു​ട്ബോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. മ​ണി​യെ​ത്തി​യ​തോ​ടെ​യാ​ണ് ഫാ​ക്ട് ടീം ​ഉ​യ​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ​ത്.

തൃ​ശൂ​ർ ചാ​ക്കോ​ളാ​സ് സ്വ​ർ​ണ​ക്ക​പ്പ്, ജി​വി രാ​ജ ട്രോ​ഫി, കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ട്രോ​ഫി, എ​റ​ണാ​കു​ളം നെ​ഹ്റു ക​പ്പ് എ​ന്നി​വ നേ​ടി​യ​ത് മ​ണി​യു​ടെ ബ​ല​ത്തി​ലാ​ണ്. 1969-70 കാ​ല​ത്താ​ണ് കേ​ര​ള ടീ​മി​ൽ അം​ഗ​മാ​കു​ന്ന​ത്. പി​ന്നീ​ട് അ​ഞ്ചു വ​ർ​ഷ​ക്കാ​ലം കേ​ര​ള ടീ​മി​നു വേ​ണ്ടി ക​ളി​ച്ചു. 1977മു​ത​ൽ ഫാ​ക്ടി​ന്‍റെ പ​രി​ശീ​ല​ക​നും ആ​യി​രു​ന്നു മ​ണി.

Related posts