മനുഷ്യര്‍ക്കു പോലും തോന്നാത്ത മനുഷ്യത്വം! ആരും തിരിഞ്ഞുനോക്കിയില്ല; മാതാപിതാക്കള്‍ ഉപേക്ഷിച്ച ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തുണയായത് ഒരു സംഘം തെരുവുനായകള്‍

ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ൽ ഏ​റെ പ​ഴികേ​ട്ടവരാണ് തെ​രു​വു​നാ​യ്ക​ൾ. ഇ​പ്പൊ​ഴി​താ മ​നു​ഷ്യ​ർ​ക്കു പോ​ലും തോ​ന്നാ​ത്ത മ​നു​ഷ്യ​ത്വം കാ​ട്ടി ഹീ​റോ പ​രി​വേ​ഷം നേ​ടി​യി​രി​ക്കു​ക​യാ​ണ് കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു പ​റ്റം തെ​രു​വു​നാ​യ്ക്ക​ൾ.

കോ​ൽ​ക്ക​ത്ത​യി​ലെ ഹൗ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ആ​റു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചുകു​ഞ്ഞി​ന് തു​ണ​യാ​യ​ത് ഒ​രു സം​ഘം തെ​രു​വു​നാ​യ്ക്ക​ളാ​ണ്. സ്റ്റേഷനിലെ ബെഞ്ചിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്. സ​മീ​പം ഒ​രു കു​പ്പി പാ​ലും ഡ​യ​പ്പറും വ​ച്ചി​ട്ടാ​ണ് മാ​താ​പി​താ​ക്ക​ൾ ക​ട​ന്ന​ത്. കു​ഞ്ഞിന്‍റെ സ​മീ​പ​ത്തുകൂ​ടി ക​ട​ന്നുപോയ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​കാ​ഴ്ച ക​ണ്ടെ​ങ്കി​ലും മു​ഖം തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യ്ക്ക് ആ​രും തു​ണ​യി​ല്ലാ​താ​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും അ​റ​പ്പോ​ടെ​യും വെ​റു​പ്പോ​ടെ​യും മാ​ത്രം കാ​ണു​ന്ന തെ​രു​വു നാ​യ്ക്ക​ൾ ര​ക്ഷ​ക​രാ​യി എ​ത്തി​യ​ത്. ഇ​വ​ർ കു​ട്ടിക്കു ചു​റ്റും നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് ആ​ർ​പി​എ​ഫി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മി​ഹി​ർ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഞ്ഞിനെ സ്റ്റേ​ഷ​നി​ൽ നി​ന്നു സു​ര​ക്ഷി​ത​മാ​യി മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​നു ശേ​ഷം കുഞ്ഞിനെ ചൈ​ൽ​ഡ്‌ലൈ​നി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു. കാ​ര​ണം ച​വ​റ്റു കു​ട്ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഏ​ഴു ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യ്ക്ക് സം​ര​ക്ഷ​ക​രാ​യി മാ​റി​യ​ത് തെ​രു​വ് നാ​യ്ക്ക​ളാ​യി​രു​ന്നു. ആ​രെ​ങ്കി​ലും വ​ന്ന് കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തു വ​രെ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. മ​നു​ഷ്യ​ർ പോലും മ​നു​ഷ്യ​ത്വം കാ​ണി​ക്കാ​ത്ത ഇ​ന്ന​ത്തെ കാ​ല​ത്ത് അ​വ​രെ​ക്കാ​ളും ഭേ​ദം മൃ​ഗ​ങ്ങ​ൾ ആ​ണെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വം.

Related posts