ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടിം​ഗ്; പ്രമുഖർ വോട്ട് ചെയ്തു


തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട വോ​ട്ടിം​ഗ് ന​ട​ക്കു​ന്ന ഇ​ന്ന് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല പ്ര​മു​ഖ​രും രാ​വി​ലെ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ​സ​മേ​തം രാ​വി​ലെ 8നു ​ത​ന്നെ വീ​ടി​ന​ടു​ത്തു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ 161-ാം ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വി​വി​ഐ​പി പ​രി​ര​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, മു​സ്‌​ളിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പ്ര​മു​ഖ​രി​ൽ​പ്പെ​ടു​ന്നു. പ​റ​വൂ​ര്‍ കേ​സ​രി ബാ​ല​കൃ​ഷ്ണ മെ​മ്മോ​റി​യ​ല്‍ കോ​ളേ​ജി​ല്‍ 109-ാം ബൂ​ത്തി​ലാ​ണ് സ​തീ​ശ​ന്‍ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശി​ഹാ​ബ് ത​ങ്ങ​ള്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​റാ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്. ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​കു​ട്ടി, പ​ത്ത​നം​തി​ട്ട എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി തോ​മ​സ് ഐ​സ​ക്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​രും രാ​വി​ലെ​ത​ന്നെ ത​ങ്ങ​ളു​ടെ വോ​ട്ടു​ചെ​യ്തു. ഷാ​ഫി പ​റ​ന്പി​ൽ, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കൊ​ല്ല​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, ശ​ശി ത​രൂ​ർ, വി.​മു​ര​ളീ​ധ​ര​ൻ, കെ.​മു​ര​ളീ​ധ​ര​ൻ, ന​ട​ൻ ഇ​ന്ദ്ര​ൻ​സ്, പി.​കെ.​കൃ​ഷ്ണ​ദാ​സ്, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ.​രാ​ജ​ഗോ​പാ​ൽ, എം.വി.ജയരാജൻ, ആ​റ്റി​ങ്ങ​ലി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ജോ​യിച​ല​ച്ചി​ത്ര​താ​രം കീ​ർ​ത്തി സു​രേ​ഷ് എ​ന്നി​വ​രും രാ​വി​ലെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പ്ര​മു​ഖ​രി​ൽ​പ്പെ​ടു​ന്നു.

തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ക്കാ​ട്ടു​ക​ര സെ​യി​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്‌​കൂ​ളി​ലെ 115-ാം ബൂ​ത്തി​ലാ​ണ് തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ത​ന്നെ സം​സ്ഥാ​ന​ത്ത് ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

Related posts

Leave a Comment