ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി കൈ മതി

techമൊബൈല്‍ഫോണുകളും ഗാഡ്ജറ്റുകളും ചാര്‍ജ് ചെയ്യാന്‍ പവര്‍ബാങ്കുകളും സോളാര്‍ ചാര്‍ജറുകളും വാങ്ങിച്ചു കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്. ആ വക ഉപകരണങ്ങളൊന്നും ഇനി ആവശ്യമായി വന്നേക്കില്ല. സ്വന്തം കൈത്തണ്ടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ഉപകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍.

’പവര്‍ബോള്‍’ എന്നാണ് ഈ അത്യാധുനിക ഉപകരണത്തിന്റെ പേര്. പന്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം കൈകള്‍ ഉപയോഗിച്ച് ചെറുതായി തിരിക്കുമ്പോഴാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നിന്ന് ഫോണിലേക്ക് ഘടിപ്പിച്ചിരിക്കുന്ന യുഎസ്ബി കേബിളിലൂടെ ഫോണിലേക്ക് വൈദ്യതിയെത്തും. ഫോണ്‍ ചാര്‍ജാവാന്‍ പവര്‍ ബോള്‍ വളരെ വേഗത്തില്‍ ചലിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. പവര്‍ ബോളിലെ ചെറിയ ചലനങ്ങള്‍ പോലും മൊബൈല്‍ ഫോണില്‍ വൈദ്യത ചാര്‍ജായി നിറയും.

അലക്‌സ് നോവിക്‌സ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് വിരല്‍ത്തുമ്പില്‍ നിന്ന് വൈദ്യുതി നിറയുന്ന ഉപകരണം നിര്‍മിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഉപകരണം യാഥാര്‍ഥ്യമായതെന്ന് അലക്‌സ് പറഞ്ഞു. 2017 മേയ് മാസത്തോടെ പവര്‍ബോള്‍ വിപണിയിലെത്തും.

Related posts