കേരളപ്പിറവി ദിനത്തില്‍ സമ്മാനം, പക്ഷേ…! ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: കെസിഎ നിലപാടിനെതിരേ പ്രതിഷേധം കത്തുന്നു; സേവ് കൊച്ചി ടര്‍ഫ് കാമ്പയിനുമായി ആരാധകക്കൂട്ടം

കൊ​ച്ചി: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന മ​ത്സ​രം കൊ​ച്ചി​യി​ലെ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നു​ള്ള കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നാ​യി ഫി​ഫ നി​ഷ്ക​ർ​ശി​ച്ച രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പു​ൽ​ത്ത​കി​ടി (ട​ർ​ഫ്) ത​ക​ർ​ത്ത് ക്രി​ക്ക​റ്റ് പി​ച്ച് ഒ​രു​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ സേ​വ് കൊ​ച്ചി ട​ർ​ഫ് എ​ന്ന കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​രാ​ധ​ക കൂ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന ഐ​എ​സ്എ​ൽ ടീം ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളി​ൽ കെ​സി​എ​യു​ടെ നി​ല​പാ​ടി​നെ​തി​രേ വ​ലി​യ തോ​തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. മ​ത്സ​രം കൊ​ച്ചി​യി​ൽ ന​ട​ത്തി​യാ​ൽ അ​തു ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വും ന​ട​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊ​ച്ചി സ്റ്റേ​ഡി​യ​ത്തെ ട​ർ​ഫ് ത​ക​ർ​ത്ത് മ​ത്സ​രം ന​ട​ത്ത​ണ​മെ​ന്ന വാ​ശി കെ​സി​എ വെ​ടി​യ​ണ​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. പ​ല പ്ര​മു​ഖ​രും കൊ​ച്ചി​യി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​തി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ കൊ​ച്ചി സ്റ്റേ​ഡി​യ​ത്തി​നെ അ​ടു​ത്ത​റി​യാം.

അ​ന്ന് ക്രി​ക്ക​റ്റ് മൈ​താ​ന​മാ​യി​രു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നെ ആ​ഴ്ച്ച​ക​ളോ​ളം എ​ടു​ത്താ​ണ് ഫു​ട്ബോ​ൾ മൈ​താ​ന​മാ​ക്കി പ​രു​വ​പ്പെ​ടു​ത്തി​യ​ത്. ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നാ​യി കോ​ടി​ക​ളും സ്റ്റേ​ഡി​യ​ത്തി​ൽ മു​ട​ക്കി ക​ഴി​ഞ്ഞു. ഇ​നി അ​വ​യെ​ല്ലാം ന​ശി​പ്പി​ക്ക​ണ്ട ആ​വ​ശ്യ​മു​ണ്ടൊ​യെ​ന്നാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ർ​താ​രം ഇ​യാ​ൻ ഹ്യൂം ​പ്ര​തി​ക​രി​ച്ച​ത്.

ഫി​ഫ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​റു മൈ​താ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കൊ​ച്ചി​യി​ലേ​തെ​ന്ന് സി.​കെ. വി​നീ​ത് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് മത്സ​രം കൊ​ച്ചി​യി​ൽ ന​ട​ത്തു​വാ​നു​ള്ള തീ​രു​മാ​നം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​വ​രെ റി​നോ ആ​ന്‍റോ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളും കൊ​ച്ചി​യി​ലെ ക്രി​ക്ക​റ്റ് മ​ൽ​സ​ര​ത്തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നു​ക​ഴി​ഞ്ഞു. ആ​രാ​ധ​ക​ർ ആ​രം​ഭി​ച്ച സേ​വ് കൊ​ച്ചി ട​ർ​ഫ് കാ​ന്പ​യി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് താ​ര​ങ്ങ​ളും രം​ഗ​ത്ത് എ​ത്തി​യ​ത്.

മ​ത്സ​രം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​സി​ഡി​എ ചെ​യ​ർ​മാ​നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മാ​നേ​ജ്മെ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച നാ​ളെ ന​ട​ക്കും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ട്ടം മ​ത്സ​രം അ​നു​വ​ദി​ച്ച​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​മാ​യി​രു​ന്നു വേ​ദി​യെ​ന്നും അ​തു​കൊ​ണ്ട് ഇ​ത്ത​വ​ണ കൊ​ച്ചി​ക്കാ​ണ് അ​വ​സ​ര​മെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് റോ​ങ്ക്ളി​ൻ ജോ​ണ്‍ പ​റ​ഞ്ഞു. ക്രി​ക്ക​റ്റും ഫു​ട്ബോ​ളും ത​ട​സി​ല്ലാ​തെ ന​ട​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ സി.​എ​ൻ. മോ​ഹ​ന​ൻ മു​ന്നോ​ട്ടുവ​ച്ച​ത്.

Related posts