ദിലീപിന് സന്ദര്‍ശക നിയന്ത്രണം; സലിം ഇന്ത്യയുടെ പരാതിയില്‍ സബ് ജയില്‍ സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

തൃശൂര്‍: ആലുവ സബ് ജയിലില്‍ തടവില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്നവരെ നിയന്ത്രിക്കുന്നത് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാനാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സബ്ജയില്‍ സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി.

മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. അതേ സമയം കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്നു തന്നെ പരിഹാരം കാണണമെന്ന് കമ്മീഷന്‍ പരാതിക്കാരനായ സലിം ഇന്ത്യയെ അറിയിച്ചു. തൃശൂര്‍ സിറ്റിംഗിലായിരുന്നു പരാതി ലഭിച്ചത്.

ദിലീപിനെതിരേയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിക്കന്നതിന് വേണ്ടിയാണെന്ന പരാതിയില്‍ കമ്മീഷന്‍ നേരത്തെ ആലുവ റൂറല്‍ എസ്.പിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാനും നിര്‍ദ്ദേശമുണ്ടായി. രണ്ടാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ റൂറല്‍ എസ്പിയ്ക്ക അനുവദിച്ച സമയം. കേസ് നവംബര്‍ 17ന് തൃശൂരില്‍ പരിഗണിക്കും.

Related posts