പ്രളയ ബാധിതരായ വ്യാപാരികൾക്കുള്ള ബാങ്ക് വായ്പ വേഗത്തിലാക്കാൻ ധാരണ

റാ​ന്നി: മ​ഹാ​പ്ര​ള​യ​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത ബാ​ങ്കിം​ഗ്, വ്യാ​പാ​ര മേ​ഖ​ല പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ.വാ​യ്പ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന​ലെ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ യോ​ഗം ന​ട​ന്നു.

ന​ഷ്്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് വൈ​ദ്യു​തി ചാ​ർ​ജി​ൽ സ്ലാ​ബ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വും ന​ൽ​കു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ള​യ​ത്തേ തു​ട​ർ​ന്നു​ള്ള വ്യാ​പാ​രി​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ വ​കു​പ്പ് ബി​ൽ​ഡ് കേ​ര​ള എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വ്യാ​പാ​രി​ക​ൾ​ക്കു നേ​ര​ത്തെ വാ​യ്പ ന​ൽ​കി​യി​രു​ന്ന ബാ​ങ്കു​ക​ൾ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത​തു​മൂ​ലം ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്ന പ​രാ​തി ഉ​ണ്ടാ​യി. മ​തി​യാ​യ രേ​ഖ​ക​ളോ​ടെ വാ​യ്പ​യെ​ടു​ത്ത വ്യാ​പാ​രി​ക​ളെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ലാ​ക്കു​ന്ന കാ​ര്യം വാ​യ്പാ​സ​മ​യ​ത്ത് ബാ​ങ്ക് അ​റി​യി​ച്ചി​രു​ന്നി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ബാ​ങ്കിം​ഗ് ഓം​ബു​ഡ്സ്മാ​നു പ​രാ​തി ന​ൽ​കും.

രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ വി. ​വി​ജ​യ​കു​മാ​ര​ൻ, ത​ഹ​സീ​ൽ​ദാ​ർ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു ക​രി​ങ്കു​റ്റി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts