പോത്തന്‍കോട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ബാരല്‍ മണ്ണെണ്ണ മംഗലപുരത്തു നിന്നും പോലിസ് പിടികൂടി. വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും വാടി ഹാര്‍ബറിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മണ്ണെണ്ണയാണ് പോലീസ്പിടികൂടിയത്. ഡ്രൈവറായ മയ്യനാട് പുല്ലിച്ചിറ എസ്. എസ്. മന്‍സിലില്‍ സലിം (51) നെ പോലീസ് കസ്റ്റടിയില്‍ എടുത്തു. 30 ബാരല്‍ വെള്ള മണ്ണെണ്ണയാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. 410 ലിറ്റര്‍ മണ്ണെണ്ണ 41 പേര്‍ക്ക് കൊടുക്കുവാനുള്ള പെര്‍മിറ്റാണ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത് ഇത് വിഴിഞ്ഞം ഹാര്‍ബരില്‍ മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട മണ്ണെണ്ണയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പര്ശോധനയിലാണ് വാഹനം പിടികൂടാനായത്. തുടര്‍ന്ന് റേഷന്‍ ഇന്‍സ്പെക്ടര്‍ മാര്‍ പരിശോധന നടത്തി വാഹനം പോലിസ് കസ്റ്റടിയില്‍ വിട്ടു.
അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ബാരല്‍ മണ്ണെണ്ണ പിടികൂടി
