അറുപത്തൊന്‍പതുകാരന്റെ ഒപ്പം പ്രഭാത നടക്കാനെത്തിയ അതിഥിയെ കണ്ടവര്‍ക്കു അസൂയ

birdരാവിലെ ഏഴുന്നേറ്റു നടക്കാന്‍ പോകുന്നത് ഇപ്പോള്‍ വലിയ സംഭവമൊന്നുമല്ല. സാധാരണ നടക്കാനിറങ്ങുമ്പോള്‍ നായ അതിഥിയായി എത്തുമ്പോള്‍ നടത്തം അവസാനിപ്പിക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യാറാണു പതിവ്. ഇങ്ങനെ പ്രഭാത നടത്തത്തിനിറങ്ങുന്നവര്‍ക്കു നിരവധി സുഹൃത്തുകളെയും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ പീറ്റര്‍ ഹില്‍ഡില്‍സ് എന്ന 69-കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. ഈ അതിഥിയെത്തിയതോടെ മറ്റുള്ളവര്‍ പീറ്ററിനെ അസൂയയോടെയാണു നോക്കി കാണുന്നത്.

പീറ്റര്‍ ഹില്‍ഡിക്കും അദ്ദേഹത്തിന്റെ നായയായ കിന്‍ഡിയുമായി നടക്കാന്‍ പോയ ഒരു ദിവസം അപ്രതീക്ഷമായാണു ഒരു കുരുവിയും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. പീന്നിട് എല്ലാ ദിവസവും രാവിലെയുള്ള നടപ്പിനു പീറ്ററിനു കൂട്ടായി കുരുവിയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോള്‍ പീറ്റര്‍ കുരുവിക്കായി കുറച്ചു ധാന്യങ്ങള്‍ക്കൂടി കരുത്തി. കുരുവിയെ കണ്ടയുടനെ ധാന്യങ്ങള്‍ കുരുവിക്കു കൊടുത്തു. കുരുവി അദ്ദേഹത്തിന്റെ കൈയില്‍ വന്നിരിക്കുകയും ധാന്യങ്ങള്‍ കഴിക്കുകയും ചെയ്തു. എകദേശം ഒന്‍പതുമിനിറ്റോളം പീറ്ററിന്റെ കൈയിലിരുന്നു കുരുവി ധാന്യങ്ങള്‍ കൊത്തിതിന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആകസ്മികമായ മൂഹുര്‍ത്തമാണുന്നും പീറ്റര്‍ പറഞ്ഞു.

Related posts