കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ മുഴുവന്‍ ഏജന്റുമാരും രംഗത്തിറങ്ങണമെന്ന് എല്‍ഐസി ഏജന്റ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കുടുംബസംഗമം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 14 നിയോജക മണ്ഡലങ്ങൡും യൂണിയന്റെ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് ഹാളില്‍ നടന്ന കുടുംബസംഗമം സിഐടിയും സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് വി.കെ. പ്രകാശന് അധ്യക്ഷനായിരുന്നു. ആലുവ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. വി. സലീം, യൂണിയന്റെ ഡിവിഷന് സെക്രട്ടറി പി.സി. സതീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ടി. വര്‍ഗീസ്, എന്‍.വി വാസു എന്നിവര്‍ സംസാരിച്ചു. യൂണിയന് ജില്ലാ സെക്രട്ടറി കെ.വി. ടോമി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.വി. ജോയി കൃതജ്ഞതയും പറഞ്ഞു.