കോയമ്പത്തൂര്‍: ഒരുമണിക്കൂര്‍നേരം വെള്ളത്തില്‍ മുങ്ങിക്കിടന്ന് അമ്പതിലധികം യോഗാസനങ്ങള്‍ ചെയ്ത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ് യോഗാധ്യാപിക വിജയപ്രഭ (48). ഇന്ത്യന്‍ റെക്കോര്‍ഡ്സ് ബുക്കില്‍ ഇടംപിടിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്വകാര്യ സ്കൂള്‍ അധ്യാപികയായ വിജയപ്രഭ പതിനഞ്ചുവര്‍ഷമായി യോഗ പരിശീലനം നടത്തിവരുന്നു. രാവിലെ ഒമ്പതുമുതല്‍ പത്തുവരെ ഒരു മണിക്കൂര്നേരമാണ് വെള്ളത്തില്‍ മുങ്ങിക്കിടന്ന് യോഗ ചെയ്തത്. ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്ക് മേധാവി ഗൗതമന്, അമുദന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒരുമാസത്തെ പ്രത്യേക പരിശീലനം നടത്തിയത് വേദാത്രി മഹര്‍ഷിയുടെ ധ്യാനമുറകള്‍ പരിശീലിച്ചു കൊണ്ടായിരുന്നു. അടുത്തലക്ഷ്യം ഗിന്നസ് റെക്കോര്‍ഡാണെന്ന് വിജയപ്രഭ പറഞ്ഞു.
ഒരുമണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന് യോഗാധ്യാപികയുടെ പ്രകടനം
