കു​വൈ​റ്റി​ല്‍ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു, അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കെ​ഒ​സി ആ​ശു​പ​ത്രി​യി​ല്‍ കെ​ആ​ര്‍​എ​ച്ച് ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന മേ​ഴ്സി മ​റി​യ​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി സി​ക്‌​സ്ത് റിം​ഗ് റോ​ഡി​നും അ​ഹ​മ്മ​ദി റോ​ഡി​നും ഇ​ട​യി​ലാ​ണു അ​പ​ക​ടം ന​ട​ന്ന​ത്. ന​ഴ്‌​സ്മാ​രു​മാ​യി ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച മേ​ഴ്സി വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​ള്ള ച​ക്ര​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ മ​റ്റു ന​ഴ്‌​സു​മാ​രെ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

Related posts