ഓള്‍ട്ടോയുടെ വില്‍പ്പന 30 ലക്ഷം കടന്നു

aultoമുംബൈ: ഇന്ത്യയിലെ സാധാരണക്കാരന്റെ ഇഷ്ട വാഹനമായ മാരുതി സുസുക്കി ഓള്‍ട്ടോയുടെ വില്‍പ്പന 30 ലക്ഷം കടന്നു. കഴിഞ്ഞ പത്തു വര്‍ഷമായി മാരുതിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ഓള്‍ട്ടോ. 2000ല്‍ വിപണിയിലെത്തിയ ഓള്‍ട്ടോയുടെ വില്‍പ്പന 15 വര്‍ഷവും ആറു മാസവും കൊണ്ടാണ് 30 ലക്ഷം കടന്നത്.

ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച ഇന്ധന ക്ഷമതയും വിലക്കുറവുമാണ് ഓള്‍ട്ടോയെ ഇന്നും ജനപ്രിയ വാഹനമാക്കി മാറ്റുന്നത്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി), എയര്‍ബാഗ് എന്നിവ അടക്കമുള്ളവ കൂട്ടിച്ചേര്‍ത്ത് ഓള്‍ട്ടോയെ വിപണിയുടെ മുന്‍നിരയില്‍ നിര്‍ത്താന്‍ മാരുതി സുസുക്കിക്ക് ഇന്നും കഴിഞ്ഞിട്ടുണ്ട്. 70 രാജ്യങ്ങളിലേക്കായി 3.8 ലക്ഷം ഓള്‍ട്ടോ കാറുകളുടെ കയറ്റുമതിയും കമ്പനി നടത്തിയിട്ടുണ്ട്.

Related posts