ജോ​ലി​ക്കാ​രാ​രും വാ​ഹ​നം എ​ടു​ത്തി​ട്ടി​ല്ല! നി​ർ​ത്തി​യി​ട്ട വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മ​നോ​രോ​ഗി​യെ ക​ണ്ടെ​ത്തി; ഒടുവില്‍ അയാള്‍ പറഞ്ഞത് ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: നി​ർ​ത്തി​യി​ട്ട വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മ​നോ​രോ​ഗി​യെ​യും വാ​ഹ​ന​വും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി.

ആ​റു മ​ണി​ക്കൂ​റോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ന​ട​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ന് വി​രാ​മ​മാ​യ​ത്.

നെ​ടു​ങ്ക​ണ്ടം കു​രു​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ട്ട​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ ബാ​ബു​വി​ന്‍റെ മാ​രു​തി ഒ​മ്​നി​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ കാ​ണാ​താ​യ​ത്.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി ക​ട​യി​ൽ എ​ടു​ത്തു​വ​ച്ച് തി​രി​കെ വ​ന്ന​പ്പോ​ൾ വാ​ഹ​നം കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ​ത​ന്നെ താ​ക്കോ​ൽ ഇ​ട്ടി​ട്ടാ​ണ് ബാ​ബു വെ​ളി​യി​ൽ ഇ​റ​ങ്ങി​യ​ത്.

ജോ​ലി​ക്കാ​രാ​രും വാ​ഹ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​മ്നി വാ​ൻ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി ക​ട​ന്ന് പോ​യ​താ​യി വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി 12ഓ​ടെ വാ​ഹ​നം ചെ​ന്പ​ക​ക്കു​ഴി​യി​ലെ ഇ​ട​വ​ഴി​യി​ലേ​ക്ക് ക​യ​റ്റി​യി​ട്ട് വി​ശ്ര​മി​ക്കു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​ണ്ടി​യോ​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹം​കൊ​ണ്ടാ​ണ് താ​ൻ വാ​ഹ​നം എ​ടു​ത്ത​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന ചു​വ​ന്ന സെ​ലോ​ടേ​പ്പ് എ​ടു​ത്ത് ന​ന്പ​ർ പ്ലെ​യി​റ്റ് മ​റ​ച്ചി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക​ണ്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

വീ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വി​ന് മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി അ​റി​ഞ്ഞ​ത്. ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്താ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

വാ​ഹ​നം തി​രി​കെ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​മ പ​രാ​തി പി​ൻ​വ​ലി​ച്ചു.

Related posts

Leave a Comment