ആലക്കോട്: ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു. ആലക്കോട് പെട്രോള്‍ പമ്പിനു സമീപം വളവില്‍ വച്ചിരുന്ന കൂറ്റന്‍ ഫഌക്സ് ബോര്‍ഡാണു സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. രാത്രിയുടെ മറവിലാണ് ബോര്‍ഡ് നശിപ്പിച്ചത്. സ്ഥലത്തെത്തിയ സിപിഐ നേതാക്കളായ വി.ജി. സോമന്, കെ. സജി എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്നുള്ള ശ്രമമാണ് പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതിന്റെ പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.
കെ.ടി. ജോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു
