യുവതിയുടെ വീട്ടിൽനിന്ന് എംഎൽഎയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു; ബ​ലാ​ത്സം​ഗ കു​റ്റ​ത്തി​ന് പു​റ​മെ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസ്


തി​രു​വ​ന​ന്ത​പു​രം: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റ​ത്തി​ന് പു​റ​മെ വ​ധ​ശ്ര​മ വ​കു​പ്പ് കൂ​ടി ചു​മ​ത്തി അ​നേ​ഷ​ണ സം​ഘം.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ വ​കു​പ്പു​കൂ​ടി ചു​മ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ കോ​വ​ള​ത്തെ സൂ​യി​സൈ​ഡ് പോ​യി​ന്‍റി​ൽ ത​ന്നെ കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ എ​ൽ​ദോ​സ് ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​ക്കാ​രി ക്രൈം ​ബ്രാ​ഞ്ചി​നു മു​ൻ​പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ധ​ശ്ര​മ​ക്കേ​സ് ചു​മ​ത്തി​യ​ത്.അ​തേ സ​മ​യം ഒ​ളി​വി​ൽ ക​ഴി​യു​ന്ന എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തെ​ര​ച്ചി​ലു​മാ​യി നീങ്ങു കയാണ് അ​ന്വേ​ഷ​ണ സം​ഘം.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മ്മി​ഷ​ണ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കോ​വ​ള​ത്തെ ഹോ​ട്ട​ലി​ൽ എ​ത്തി അ​ന്വേ​ഷ​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

സം​ഭ​വ​ദി​വ​സം യു​വ​തി​യും എം​എ​ൽ​എ​യും ഹോ​ട്ട​ലി​ൽ എ​ത്തി​യി​രു​ന്നോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം.

ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ട്ട​യി​ലെ വീ​ട്ടി​ൽ നി​ന്ന് എ​ൽ​ദോ​സി​ന്‍റെ ടി ​ഷ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ത​നി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല​ർ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ‌​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന എം​എ​ൽ​എ ക്കെ​തി​രെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. എൽദോസ് കുന്നപ്പിള്ളി മു​ൻ‌​കൂ​ർ ജാ​മ്യ​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി വാ​ദം കേ​ൾ​ക്കാ​ൻ മാ​റ്റി.

വ്യാ​ഴാ​ഴ്ച കോ​ട​തി എ​ൽ​ദോ​സി​ന്‍റെ ജാ​മ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ധി പ​റ​യും.

Related posts

Leave a Comment