നെടുമങ്ങാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ കേരള ജനതയെ രക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയൂ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. എല്‍ഡിഎഫ് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി സി. ദിവാകരന്റെ പ്രചരണ പരിപാടി പോത്തന്‍കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയായ നെടുമങ്ങാടിന്റെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി. ദിവാകരന്‍ ജയിച്ചേ തീരൂ. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുള്ള നെടുമങ്ങാട്ടുകാര്‍ അവരുടെ ശക്തി തെളിയിക്കും. കേരളത്തെ വിറ്റു തുലച്ച യുഡിഎഫിനു ജനങ്ങള്‍ മാപ്പു കൊടുക്കില്ല. വികസനത്തിന്റെ പേരില്‍ സ്വന്തം കീശ വീര്‍പ്പിക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് കോണ്‍ഗ്രസുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്.
മുമ്പ് ഈ നീക്കം പരാജയപ്പെട്ടതാണ്. കേരള ജനത ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയ്ക്കു കൂട്ടു നില്‍ക്കില്ലെന്നും പിണറായി പറഞ്ഞു. മാങ്കോട് രാധാകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, സ്ഥാനാര്‍ഥി സി. ദിവാകരന്‍, അഡ്വ. ആര്‍. ജയദേവന്‍, ശങ്കരനാരായണപിള്ള, എസ്.കെ. ആശാരി, ചെറ്റച്ചല്‍ സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.