ഗാനമേളയ്ക്കിടെ സംഘര്‍ഷം: പോലീസിനെ ആക്രമിച്ച നാലുപേര്‍ അറസ്റ്റില്‍

ktm-ARRESTകോട്ടയം: കുറിച്ചി കാരായിപ്പടി ശങ്കരപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ പോലീസിനെ ആക്രമിച്ച നാലുപേര്‍ അറസ്റ്റില്‍. തുരുത്തി മിഷന്‍പള്ളി കിഴക്കേ അറയ്ക്കല്‍ സെബിന്‍(20), അഞ്ചല്‍കുറ്റി വാലുപറമ്പില്‍ പ്രവീണ്‍(23), കുറിച്ചി ആനമുക്ക് കുളങ്ങരയില്‍ വിഷ്ണു കെ. സുഭാഷ്(25), ചിറയന്‍മുട്ടം വാലുപറമ്പില്‍ അഖില്‍ മണി(25) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10ന് ക്ഷേത്രത്തിലെ ഗാനമേള നടക്കുന്ന വേദിക്കരികില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ പോലീസിനെ നേരെ കല്ലേറും ആക്രമണവും നടന്നു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് നിസാര പരിക്കേറ്റു. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സിജോ വിജയന്‍, സുനില്‍, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിട്ടയച്ചു. ഇരുവിഭാഗങ്ങളുടെയും ആക്രമണത്തില്‍ പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.

Related posts