നിര്‍മാണം പൂര്‍ത്തിയായിട്ടും കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കുന്നില്ലെന്ന്

klm-comfortstationപത്തനാപുരം:കല്ലുംകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കംഫര്‍ട്ട് സ്‌റ്റേഷന്‍  പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാനായില്ല. നഗരത്തിലെത്തുന്നവര്‍പ്രാഥമികാവശ്യങ്ങള്‍നിറവേറ്റാനാവാതെബുദ്ധിമുട്ടുന്നു. കല്ലുംകടവിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ രാപകല്‍ ഭേദമെന്യേമദ്യപാന മുള്‍പ്പെടെയുള്ളസാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.കഴിഞ്ഞ ശബരിമല സീസണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിപൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ മണ്ഡലകാലം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴും വാഗ്ദാനംപാലിക്കാന്‍അധികൃതര്‍ക്കായിട്ടില്ല.പത്തനാപുരം കല്ലുംകടവില്‍ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക സ്ഥലത്താണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ പണിപൂര്‍ത്തി യായിട്ടുള്ളത്.പത്തനാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തഅവസ്ഥയാണ്. കെഎസ്ആര്‍ടിസി സ്റ്റാന്റിനുള്ളില്‍ കംഫര്‍ട്ട് സ്‌റ്റേഷനായി നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍   നിലയ്ക്കുകയായിരുന്നു.

പത്തനാപുരം മാര്‍ക്കറ്റിനുള്ളില്‍ ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളായി അതുംഉപയോഗ ശൂന്യമായനില യിലാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നപൊതുജനംനെട്ടോട്ടമോടുമ്പോഴും നിര്‍മാണം പൂര്‍ത്തിയായ കല്ലുംകടവിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറന്ന് കൊടുക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കുംകാരണമാകുന്നുണ്ട്.

Related posts