പെണ്‍കുട്ടികള്‍ സൂക്ഷിക്കുക

Shakku160616സിനിമ പെണ്‍കുട്ടികളെ സംബന്ധിച്ച് അപകടം പിടിച്ച മേഖലയാണത്രേ.. ഇത് പറയുന്നത് മറ്റാരുമല്ല നടി ഷക്കീലയാണ്. വിമര്‍ശകര്‍ പറയാറുണ്ട് സിനിമ മേഖലയില്‍ പെണ്‍കുട്ടികളുെട പിടിച്ചുനില്‍പ്പ് കുറച്ചുപാടാണെന്ന്. അത് ഒരു പരിധിവരെ ശരിയാണെന്നാണ് ഷക്കീലയുടെ ആത്മകഥയായ ഇദയത്തിന്‍ ഉണ്‍മൈ കഥയില്‍ പറയുന്നത്.

നല്ല രീതിയില്‍ സിനിമയില്‍ തുടരണം എന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അങ്ങനെ തന്നെ തുടരാം. പക്ഷേ അവസരങ്ങള്‍ക്കായി ഏതറ്റം വരെ പോകുന്ന പെണ്‍കുട്ടികളെയും താന്‍ കണ്ടിട്ടുണ്ടെന്നും ഷക്കീല പറയുന്നു. എന്നാല്‍ താന്‍ സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ലെന്നും ആത്മകഥയുടെ തമിഴ് പതിപ്പില്‍ ഷക്കീല പറയുന്നു. സിനിമയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇതിനിടയില്‍ താന്‍ ആരുടെ മുന്നിലും വഴങ്ങിയിട്ടില്ലെന്നും ഷക്കീല പറയുന്നു.

Related posts