സെന്സര് സര്ട്ടിഫിക്കറ്റ് ലഭിക്കാന് ചില ഭാഗങ്ങള് നീക്കം ചെയ്യണമെന്ന സെന്സര് ബോര്ഡ് നിര്ദേശം ചോദ്യം ചെയ്ത് ‘ഹാല്’ സിനിമ പ്രവര്ത്തകര് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പതിനഞ്ചോളം കട്ടുകള് വേണമെന്ന ബോര്ഡ് നിര്ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിര്മാതാവ് ജൂബി തോമസും സംവിധായകന് മുഹമ്മദ് റഫീഖും നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് വി.ജി. അരുണ് കക്ഷികളുടെ അഭിഭാഷകര്ക്കൊപ്പം സിനിമ കണ്ടിരുന്നു. ഹര്ജിയെ എതിര്ത്ത് കക്ഷി ചേരാന് ആര്എസ് എസ് നല്കിയ ഹര്ജി കോടതി അനുവദിച്ചിട്ടുണ്ട്.

