പൊരിവെയിലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി ഗുരുവായൂരില്‍ ഭിക്ഷാടനം

tcr-bhikshaഗുരുവായൂര്‍: ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ദേവസ്വം റോഡില്‍ ഭക്തജന തിരക്കുള്ള ദിവസങ്ങളില്‍ പൊരി വെയിലത്ത് പിഞ്ചു കുഞ്ഞുങ്ങളെയും തോളിലേന്തി ഭിക്ഷാടനം. കിഴക്കെനടയില്‍ മഞ്ജുളാല്‍ മുതല്‍ സത്രം വരെയുള്ള ദേവസ്വം റോഡിലാണ് ഭിക്ഷാടനം നടക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ പിഞ്ച് കുഞ്ഞുങ്ങളെ തുണി സഞ്ചിയില്‍ കിടത്തിയും, ഒക്കത്തിരുത്തിയുമാണ് യാചക സംഘം ഭക്തരോട് ഇരക്കുന്നത്. ഈവഴിക്ക് നടന്നുപോകുന്ന ഭക്തരുടെ പിന്നാലെ നടന്നും ദേഹത്ത് തോണ്ടിയും ശല്യപ്പെടുത്തിയാണ് പൈസ വാങ്ങുന്നത്.

വെയില്‍ സഹിക്കാനാകാതെ കുഞ്ഞുങ്ങള്‍ പലപ്പോഴും നിലവിളിക്കുന്നതും കാണാം. ശബരിമലക്കാലത്തും അവധിസമയത്തുമാണ് ഇത്തരം സംഘം ഗുരുവായൂരിലെത്തുക. പത്തോളം യുവതികള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി റോഡിന്റെ പലഭാഗത്തും നിലയുറപ്പിച്ചാണ് യാചന. ഇതിനു പുറമെ തമിഴ്‌നാട്ടുകാരായ ഭിക്ഷാടകരും വഴിയോരങ്ങളിലിരുന്ന് യാചിക്കു ന്നതും പതിവായിട്ടുണ്ട്. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോലീസ് ഇവിടെയുണ്ടെങ്കിലും തടസ്സം കൂടാതെ ഭിക്ഷാടനം നടക്കുന്നുണ്ട്.

Related posts