മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ പുറത്തിറക്കി

VENTOന്യൂഡല്‍ഹി: 2014ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്രയെ ശ്രദ്ധേയമാക്കിയത് അവരുടെ കോംപാക്ട് സെഡാന്‍ കാറായ വെറിറ്റോയുടെ ഇലക്ട്രിക് മോഡലായിരുന്നു. കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കഴിഞ്ഞ ദിവസം ഇ-വെറിറ്റോ നിരത്തിലിറങ്ങി. 9.5-10 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് കാറായ റേവ് ഇ2ഒയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഇലക്ട്രിക് മോട്ടാര്‍തന്നെയാണ് പുതിയ വെറിറ്റോയിലും ഉപയോഗിച്ചിരിക്കുന്നത്.

സമീപകാലത്തെ അന്തരീക്ഷമലിനീകരണത്തിന്റെ പേരില്‍ വാഹനനിര്‍മാതാക്കള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സെഡാന്‍ അവതരിപ്പിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. 1.45 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. റോളിംഗ് റസിസ്റ്റന്‍സ് കുറഞ്ഞ പ്രത്യേക ടയര്‍ ഉപയോഗിച്ചിരിക്കുന്നതുവഴി പരമാവധി വേഗം കൈവരിക്കാനുമാകും. ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ നിരോധിച്ചതിനാലും ഇലക്ട്രിക് കാറുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇ-വെറിറ്റോ വിപണി പിടിച്ചാല്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം.

Related posts