സിബിഐ അന്വേഷണം തുടരാം! ലൈഫ്മിഷനിൽ സർക്കാരിനു തിരിച്ചടി; സർക്കാർ, യുണിടെക് ഹർജികൾ തള്ളി

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്കു വേ​ണ്ടി വി​ദേ​ശ സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് സ​ഹാ​യം സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണെ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി.​ജോ​സും, യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

കേ​സി​ല്‍ ക​ക്ഷി ചേ​രാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യും ത​ള്ളി. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍റെ ഭ​വ​ന പ​ദ്ധ​തി​ക്ക് യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റി​ല്‍​നി​ന്ന് ധ​ന​സ​ഹാ​യം സ്വീ​ക​രി​ച്ച​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ച് അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ നേ​രി​ട്ട് പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ക​രാ​ര്‍ ന​ല്‍​കു​ക​യാ​ണ് ചെ​യ്തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ദേ​ശ സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് സ​ഹാ​യം സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത​വ​രു​ടെ വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ഇ​വ​യി​ല്‍ ക​രാ​ര്‍ ക​മ്പ​നി ഉ​ള്‍​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു യൂ​ണി​ടാ​ക്കി​ന്‍റെ വാ​ദം.

എ​ന്നാ​ല്‍ ഇ​വ​യൊ​ക്കെ അ​ധോ​ലോ​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും സി​ബി​ഐ വാ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment