മണ്ണുത്തി: മണ്ണുത്തി ആറുവരിപ്പാതയ്ക്കു സമീപം നിര്‍മാണം പുരോഗമിക്കുന്ന സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. മുല്ലക്കരയില്‍ ഡോണ്‍ബോസ്കോ സ്കൂളിനു സമീപമാണ് ടാര്‍ചെയ്ത റോഡ് നാലടിയോളം ഇടിഞ്ഞുതാഴ്ന്നത്. സ്ഥലം റോഡിന് ഏറ്റെടുക്കുന്നതിനുമുമ്പ് ഇവിടെ കിണറുണ്ടായിരുന്നു. പ്രദേശവാസികള്‍ അറിയാതെ രാത്രിയില്‍ കിണര്‍ മൂടി അശാസ്ത്രീയമായാണ് റോഡ് നിര്‍മാണം നടത്തിയതെന്നും നിരവധി കിണറുകള്‍ ഇത്തരത്തില്‍ മൂടിയിട്ടുണെ്ടന്നും നാട്ടുകാര്‍ ആരോപിച്ചു.
നാട്ടുകാരുടെയും നേര്‍ക്കാഴ്ച മനുഷ്യാവകാശ സമിതി പ്രവര്‍ത്തകരുടെയും പരാതിയെതുടര്‍ന്ന് സ്ഥലം നിയുക്ത എംഎല്‍എ അഡ്വ. കെ. രാജന് സ്ഥലം സന്ദര്‍ശിച്ചു. ഹൈവേ അഥോറിറ്റിയെ അടിയന്തരമായി കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിക്കാമെന്നു കളക്ടറും അറിയിച്ചതായി നേര്‍ക്കാഴ്ച പ്രവര്ത്തകന് പി.ബി. സതീഷ് പറഞ്ഞു.