വിദ്യാര്‍ഥികള്‍ക്ക് ബെഞ്ചും ഡസ്കുമായി പൂര്‍വവിദ്യാര്‍ഥികളുടെ സ്മരണ

pkd-deskപാലക്കാട്: മോയന്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുരുന്നുവിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ഥികള്‍ പത്ത് ബെഞ്ചും ഡെസ്കും  നല്‍കി.  പ്ലാസ്റ്റിക് കസേരികളില്‍ ഇരുന്ന് മടിയില്‍ പുസ്തകം വെച്ച് എഴുതുന്ന അവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളായ പാലക്കാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ പ്രഫ. വിശ്വനാഥന്‍, ചെന്നൈ നാഷണല്‍ പബ്ലിക് സ്കൂള്‍ അധ്യാപിക പ്രഭാ വെങ്കിടേഷ് എന്നിവരാണ് ഒരു ക്ലാസിനുവേണ്ട മുഴുവന്‍ ബെഞ്ചും ഡെസ്കും സമ്മാനിച്ചത്. സ്കൂള്‍ പ്രധാനാധ്യാപിക മണിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. പ്രേംനാഥ്, ഡോ. അന്നപൂര്‍ണി, പിടി.എ പ്രസിഡന്റ്, അധ്യാപിക ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.

Related posts