തിരുവനന്തപുരം : അട്ടക്കുളങ്ങര പാരഡൈസ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ വന്നവരെ ആക്രമിച്ച കേസിലെ പ്രതികളായ വിഴിഞ്ഞം സ്വദേശികളായ ഹുസൈന്റെ മകന്‍ ഹിസാന്‍, ഹസ്സന്‍ കണ്ണിന്റെ മകന്‍ ഷഫീഖ്, അബ്ദുള്‍ ലത്തീഫിന്റെ മകന്‍ അല്‍ അമീന്‍ എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തു. രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ ഉച്ചത്തില്‍ സംസാരിച്ചു എന്ന കാരണത്താലാണ് ഇവര്‍ ആക്രമണം നടത്തിയത്.
രാത്രികാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണ്. നൈറ്റ്പട്രോളിംഗിലുള്ള പോലീസ് എത്തിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കെ.ബി. മനോജ്കുമാര്‍, എസ്‌ഐ പി. ഷാജിമോന്‍, എഎസ്‌ഐ ഫ്രാന്‍സോ, സിപിഒമാരായ ശ്രീകുമാര്‍, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.