അക്രമിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; ഗുണ്ടാക്കുടിപ്പകയെന്നു സംശയം

Bloodതിരുവനന്തപുരം : പട്ടം പിഎസ്‌സി ഓഫീസിനു സമീപം ബൈക്കിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനന്തു ( രാജേഷ് – 22) വിനാണ് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വിവരം അറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ അനന്തുവിന്റെ കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മെഡിക്കല്‍ കോളജ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഗുണ്ടാക്കുടിപ്പകയാണെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. കവര്‍ച്ചയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വെട്ടേറ്റ അനന്തു. അടുത്തിടെ ഇയാളും ക്വട്ടേഷന്‍ സംഘാംഗമായ ഗുണ്ടുകാട് സാബുവും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് പോലീസ് നിഗ

Related posts