അടിയുടെ തൃശൂര്‍ പൂരം; കലാശക്കൊട്ടില്‍ ഇംഗ്ലണ്്ട്

sp-englandമുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലത്തിന് അവസാനമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല. അല്ലെങ്കിലും 230 റണ്‍സിന്റെ കുറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും തോറ്റുപോയതിന് ആരെ പഴിപറയാനാണ്. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ താണ്ഡവത്തിനു മുന്നില്‍ തകര്‍ന്നുവീണ ഇംഗ്ലണ്്ടിന് ഈ ജയം ആവശ്യമായിരുന്നു. രണ്്ടു പന്ത് ബാക്കിനില്‍ക്കെ രണ്്ടു വിക്കറ്റിനായിരുന്നു ഇംഗ്ലണ്്ടിന്റെ ജയം. 44 പന്തില്‍ 83 റണ്‍സുമായി ഇംഗ്ലണ്്ടിന്റെ റൂട്ട് ക്ലിയറാക്കിയ ജോ റൂട്ടാണ് കളിയിലെ താരം.

ട്വന്റി 20യുടെ ചരിത്രത്തിലെ രണ്്ടാമത്തെ മികച്ച റണ്‍ചേസായിരുന്നു വാങ്കഡെയില്‍ ഇംഗ്ലണ്്ടിന്റേത്. 236 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച വെസ്റ്റ്ഇന്‍ഡീസിന്റെ നേട്ടമാണ് മുന്നില്‍നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയായിരുന്നു അന്നും എതിരാളികള്‍. ആകെ എറിഞ്ഞ 39.4 ഓവറുകളില്‍നിന്ന് 459 റണ്‍സും മത്സരത്തില്‍ പിറന്നു.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹാഷിം അംല (31 പന്തില്‍ 58), ക്വിന്റണ്‍ ഡികോക്ക് (24 പന്തില്‍ 52), ഡുമിനി (28 പന്തില്‍ 54) എന്നിവര്‍ ഇംഗ്ലണ്്ട് ബൗളിംഗിനെ തച്ചുടച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 229 റണ്‍സിലെത്തി. അംല-ഡികോക്ക് സഖ്യം ആദ്യ വിക്കറ്റില്‍ 43 പന്തില്‍നിന്നു 96 റണ്‍സാണു കൂട്ടിച്ചേര്‍ത്തത്. ഫഫ് ഡുപ്ലസി (17 പന്തില്‍ 17), ഡേവിഡ് മില്ലര്‍ (12 പന്തില്‍ പുറത്താകാതെ 28) എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്കു കാര്യമായ സംഭാവന നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ജേസണ്‍ റോയി (16 പന്തില്‍ 43) യും അലക്‌സ് ഹേയ്ല്‍സും (17) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 15 പന്തില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍മാര്‍ക്കു പുറമേ സ്റ്റോക്‌സും (15) പുറത്തായതോടെ ക്രീസിലെത്തിയ ജോ റൂട്ട് പിന്നീട് ഇംഗ്ലീഷ് തിരിച്ചടി മൊത്തത്തില്‍ ഏറ്റെടുക്കുകയായിരുന്നു. 44 പന്തില്‍ ആറു ബൗണ്്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റൂട്ടിന്റെ നേട്ടം. മോര്‍ഗന്‍ (12), ബട്‌ലര്‍ (21) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

അവസാന ഓവറില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തമാശയായാണ് ആരാധകര്‍ക്കു തോന്നിയത്. കാരണം, 19 ഓവറില്‍ 229 റണ്‍സ് നേടിയവര്‍ക്ക് ‘ഒരോവറില്‍ ഒരു റണ്‍സ് നേടാന്‍ കഴിയില്ലെ’ എന്ന് ആരാധകര്‍ ഒരു നിമിഷം ചിന്തിച്ചിരിക്കും.

Related posts