ഉറങ്ങിപ്പോയതിന്‍റെ  കാരണത്താൽ ആരും അപകടത്തിൽപ്പെടരുത്; വാഹന ഡ്രൈവർമാർക്കും സ്വാമിമാർക്കും ചുക്കുകാപ്പിവിതരണം; എട്ടുവർഷം പിന്നിട്ട് പൊൻകുന്നം ജനമൈത്രി പോലീസ്

പൊ​ൻ​കു​ന്നം: അയ്യപ്പ തീർഥാടകരു ടെ വാ​ഹ​ന​ങ്ങ​ളുടെ ഡ്രൈവർമാർ ക്ക് രാ​ത്രി​കാ​ല​ത്ത് ഉ​റ​ക്ക​ച്ച​ട​വു​മൂ​ലം അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ശ്ര​മം വി​ജ​യ​ക​രം. എ​ട്ടു​വ​ർ​ഷം പി​ന്നി​ട്ട ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പൊ​ൻ​കു​ന്നം ജ​ന​മൈ​ത്രി പോ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളുമാണ്.

ചുക്കുകാപ്പി വിതരണം എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യ​തി​ന് ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​കു​ക​യാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ അ​യ്യ​പ്പ​സേ​വാ​കേ​ന്ദ്ര​ത്തി​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​രും വ​രെ അ​യ്യ​പ്പന്മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചു​ക്കു​കാ​പ്പി ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ രാ​ഷ്‌‌ ട്രീയ ​പ്ര​സ്ഥാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

Related posts